2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാകിസ്താനില്‍ ബസില്‍ സ്‌ഫോടനം; ആറ് ചൈനീസ് പൗരന്‍മാരുള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്താനില്‍ ബസില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറ് ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പാകിസ്താനിലെ ഉള്‍പ്രദേശത്താണ് സംഭവം.

അപ്പര്‍ കോഹിസ്താനിലെ ഡാം നിര്‍മാണ സ്ഥലത്തേക്ക് എഞ്ചിനീയര്‍മാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൈനപാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഡാം നിര്‍മിക്കുന്നത്. ചൈനീസ് എഞ്ചിനീയര്‍മാരും പാകിസ്താനി സൈനികരുമാണ് ബസിലുണ്ടായിരുന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ഒരു എഞ്ചിനീയറേയും ഒരു സൈനികനേയും കാണാതായിട്ടുണ്ടെന്ന് പാക് സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. റോഡിലുണ്ടായിരുന്ന സ്‌ഫോടക വസ്തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന് വ്യക്തമല്ല.

   

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരില്‍ ചൈനീസ് പൗരന്‍മാരെ കൂടാതെ ഒരു പാരാമിലിറ്ററി സൈനികനും പ്രദേശവാസിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.