2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മഥുരയിലും കാശിയിലും പള്ളികള്‍ പൊളിച്ച് ക്ഷേത്രം പണിയും- പ്രസ്താവനയുമായി കര്‍ണാടക മന്ത്രി

ബംഗളൂരു: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തുടക്കമിട്ടതിന് പിന്നാലെ കാശിയും മഥുരയുമാണ് ഇനി ബാക്കിയുള്ളതെന്ന് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. അവിടങ്ങളിലും പള്‌ലഇകള്‍ പൊളിച്ച് അമ്പലം പണിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ശിവമോഖ ജില്ലയില്‍ നടത്തിയ പരിപാടിയിലാണ് മന്ത്രിയുടെ പ്രസ്താവന.

സമാനമായ നടപടികള്‍ കാശിയിലും മഥുരയിലും ആവശ്യമാണ്. അവിടെയുള്ള പള്ളികള്‍ ക്ഷേത്രത്തിനായി വഴിമാറികൊടുക്കണം കെഎസ് ഈശ്വരപ്പ പറഞ്ഞു.

നേരത്തെ ബി.ജെ.പി നേതാവ് വിനയ് കത്യാറും സമാന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. മിഷന്‍ അയോധ്യ കഴിഞ്ഞു. അടുത്തത് കാശിയും മഥുരയുമാണെന്നായിരുന്നു കത്യാറിന്റെ പരാമര്‍ശം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.