2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മധ്യപ്രദേശില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടി; പെണ്‍കുട്ടിയുടെ നില ഗുരുതരം

ജയ്പൂര്‍: മധ്യപ്രദേശില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടി. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ 36 കാരനായ സുശീല്‍ വര്‍മയാണ് പ്രതി.

ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ കൃഷിയിടത്തില്‍ കല്ല് സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലിസ് പറഞ്ഞു.

സുശീല്‍ തന്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കിള്‍ എന്നാണ് അവള്‍ അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുശീലിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 (ബലാത്സംഗം), 307 (കൊലപാതകശ്രമം) വകുപ്പുകളും പോക്‌സോ വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്.

വീടിനടുത്തുള്ള വയലിലേക്ക് പെണ്‍കുട്ടി പോയസമയത്താണ് സുശീല്‍ കുട്ടിയെ ആക്രമിക്കുന്നത്. കൃഷിയിടത്തേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഓഫ് ചെയ്യാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അടുത്തുള്ള വയലില്‍ ജോലി ചെയ്തിരുന്ന സുശീല്‍ കുട്ടിയെ വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് എത്തിക്കുകയും ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയുമായിരുന്നെന്ന് പൊലിസ് പറയുന്നു. പെണ്‍കുട്ടിയെ മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാര്‍ തിരിച്ചില്‍ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയില്‍ കാലടികള്‍ കണ്ടത്. അതു പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News