2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മകളുടെ വിവാഹമാണ്..ദയവു ചെയ്ത് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കരുത്’ കര്‍ഷക പ്രതിഷേധത്തിന്റെ ജ്വാലയാളുന്നൊരു കല്യാണക്കത്തിതാ

ഓരോരുത്തര്‍ക്കുമുണ്ടാകും ഒരു രാഷ്ട്രീയം. എന്നാല്‍ ആ രാഷ്ട്രീയ വൈരുധ്യത്തിന്റെ പേരില്‍ നമ്മള്‍ ആരെയെങ്കിലും വിവാഹത്തിന് ക്ഷണിക്കാതിരിക്കാറുണ്ടോ. അതേസമയം ഇതൊരു സമരം കൂ
ിയായാലോ. അനീതിയോടുള്ള സന്ധിയില്ലാ സമരം. ഇതാ അത്തരത്തില്‍ ഒരു സമരം. മകളുടെ വിവാഹത്തില്‍ പോലും നിങ്ങളുടെ സാന്നിധ്യം ഉണ്ടാവരുതെന്ന് അസന്ദഗ്ധമായി പ്രഖ്യാപിച്ച ഒരു കര്‍ഷക നേതാവിന്റെ ആ സമര രീതി കാണാം നമുക്ക്. മകളുടെ വിവാഹത്തിന് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പ്രത്യേകമായി അച്ചടിച്ചിരിക്കുകയാണ് അദ്ദേഹം വിവാഹക്ഷണക്കത്തില്‍.

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഡിസംബര്‍ ഒന്നാം തിയ്യതിയാണ് വിവാഹ ചടങ്ങ്. ഏതായാലും ഈ പ്രതിഷേധ രീതി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപിജെജെപി സഖ്യ സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു.

കര്‍ഷകരുടെ പ്രധാന ആവശ്യം അവരുടെ വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണം എന്നതാണ്. കടബാധ്യത ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ധങ്കാര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.