
ഗുവാഹതി: അസമില്‍ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തിയവരെ പാര്‍പ്പിച്ച തടങ്കല്‍ പാളയത്തില്‍ ഒരു മരണം കൂടി. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് 10 ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളെ ഗുവാഹതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതോടെ മൂന്ന് വര്‍ഷത്തിനിടയില്‍ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തോളം ആളുകളാണ് ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്.
അസമില്‍ പൗരത്വ രേഖയില്ലാത്തവരെ താമസിപ്പിക്കാന്‍ നിലവില്‍ ആറ് തടങ്കല്‍ പാളയങ്ങളാണുള്ളത്. ഗോല്‍പാര ജില്ലയില്‍ ഏഴാമത്തെ തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
അസം നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം, ഇതുവരെ മരിച്ചവരില്‍ രണ്ടു പേര് മാത്രമാണ് ബംഗ്ലാദേശികളെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെല്ലാം അസമില്‍ വിലാസമുള്ളവരായിരുന്നു.
Comments are closed for this post.