2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കറി വെച്ചു, ചോറുണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊന്നു

കറി വെച്ചു, ചോറുണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊന്നു

ഭുവനേശ്വര്‍: ജോലി കഴിഞ്ഞെത്തിയപ്പോള്‍ ചോറ് ഉണ്ടാക്കാത്തതിന് ഭാര്യയെ അടിച്ച് കൊന്നു. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലാണ് ക്രൂര സംഭവം. 35കാരിയായ പുഷ്പ ധാരുവയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സനാതന്‍ ധാരുവയെ(40) അറസ്റ്റ് ചെയ്തു. ജമന്‍കിര പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നുവാധി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കറി ഉണ്ടെങ്കിലും പുഷ്പ ചോറ് വെച്ചിരുന്നില്ല. ഇത് സനാതന്‍ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. നിയന്ത്രണംവിട്ട സനാതന്‍ ഭാര്യയെ വടികൊണ്ട് തുടരെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സനാതനും പുഷ്പയ്ക്കും ഒരു മകളും ഒരു മകനുമുണ്ട്. സംഭവം നടക്കുമ്പോള്‍ ഇരുവരുടെയും മക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. മകള്‍ കുച്ചിന്ദയില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയാണ്. സംഭവം നടക്കുമ്പോള്‍ മകന്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ചോറ് വച്ചില്ലെന്നും കറി മാത്രമാണ് ഉണ്ടാക്കിയതെന്നും ശ്രദ്ധയില്‍ പെട്ട സനാതന്‍ ഭാര്യയുമായി വഴക്കിട്ടു.

വഴക്ക് രൂക്ഷമായപ്പോള്‍ സനാതന്‍ പുഷ്പയെ ആക്രമിക്കുകയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകനാണ് പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.