
കൊല്‍ക്കത്ത: പൗരത്വ പട്ടികയുടെ പേരില്‍ ഒരാളെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുരുളിയ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
‘നിങ്ങള്‍ നിങ്ങളുടെ പേര് തെറ്റു കൂടാതെ വോട്ടര്‍പട്ടികയിലുണ്ടോ എന്ന് ഉറപ്പുവരുത്തൂ. ഇത് മാത്രം ചെയ്താല്‍ മതി. ഒരാളെ പോലും ഈ രാജ്യത്തു നിന്ന് പുറത്താക്കാന്‍ അനുവദിക്കില്ല. ഇത് ഞങ്ങള്‍ നല്കുന്ന ഉറപ്പാണ്’- മമത പറഞ്ഞു.
ആദ്യം മുതലേ പൗരത്വപട്ടികക്കും നിയമത്തിനുമെതിരേ ശക്തമായ നിലപാട് എടുത്ത മുഖ്യമന്ത്രിയാണ് മമത. ഇതിനെതിരെ കവിത എഴുതിയും മമത പ്രതിഷേധിച്ചിരുന്നു. ബംഗാളിയിലും ഇംഗ്ലീഷിലും കവിത ഫേസ്ബുക്കിലാണ് മമത പോസ്റ്റ് ചെയ്തത്.
Comments are closed for this post.