
കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്.സിക്കുമെതിരെയും കരുത്തുറ്റ കവിതയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നതെന്ന് നരേന്ദ്രമോദി സര്‍ക്കാരിനോട് മമത കവിതയില്‍ ചോദിക്കുന്നു.
‘ഈ രാജ്യം തീര്‍ത്തും അപരിചിതമായിത്തീര്‍ന്നിരിക്കുന്നു
ഇത് എന്റെ ജന്മഭൂമില്ലത്രെ!
ഇന്ത്യ-ഞാന്‍ ജന്മംകൊണ്ടയിടം
ഒരിക്കലും എന്നെ വിവേചനം(മതം) പഠിപ്പിച്ചിട്ടില്ല’
– മമത കുറിക്കുന്നു.
എന്റെ അവകാശങ്ങളെ ചവിട്ടിമെതിക്കാന്‍
ആരാണ് നിനക്ക് അധികാരം നല്‍കിയത്?
നിന്നെ ഓര്‍ത്ത് ലജ്ജ തോന്നുന്നു, നിന്റെ ശൗര്യത്തിലും
എന്റെ രാജ്യം, എന്റെ ജനന്മഭൂമി
എനിക്ക് താമസിക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ട്
വെറുപ്പ് പ്രചരിപ്പിക്കുന്നവരേ
ഇനി നിങ്ങള്‍ക്ക് വിലപിക്കാനുള്ള സമയമാണ് സുഹൃത്തേ’ – അവര്‍ മുന്നറിയിപ്പ് നല്കുന്നു.
ഫേസ്ബുക്കില്‍ ബംഗാളിയിലും ഇംഗ്ലീഷിലും കവിത മമത ബാനര്‍ജി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതയ്ക്ക് പേര് അധികാര്‍ എന്നാണ്. ഇംഗ്ലീഷില്‍ അവര്‍ റൈറ്റ് (our right) എന്നാണ് പേര്.
വെറുപ്പിനോട് നോ പറയുന്നു എന്ന് പ്രഖ്യാപിതക്കുന്ന മമത ജനങ്ങളെ വിഭജിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും തന്റെ കവിതയില്‍ കുറിക്കുന്നു. ഞങ്ങളെല്ലാവരും പൗരന്മാണെന്നും അവര്‍ പ്രഖ്യാപിക്കുന്നു.
എന്‍.ആര്,ിക്കും സി.എ.എക്കുമെതിരെ ആദ്യം നിലപാടെയുത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. മമതയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ബംഗാളില്‍ നടന്നിരുന്നു. ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മമതാ ബാനര്‍ജി അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു.
Comments are closed for this post.