2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എ.ഐ.സി.സി അധ്യക്ഷനാവാന്‍ ഖാര്‍ഗെയും, ഇന്ന് പത്രിക നല്‍കിയേക്കും; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടിക നീളുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ലിസ്റ്റില്‍ അവസാനം ഇടം പിടിച്ചിരിക്കുന്നത്. ഖാര്‍ഗെ മത്സരിക്കുന്നുവെന്നും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് 12 മണിക്ക് പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൈക്കമാന്‍ന്റെ പിന്തുണ ഖാര്‍ഗെക്കെന്നാണ്‌സൂചന. അതേസമയം, മുകുള്‍ വാസനിക്കിനെ മത്സരിപ്പിക്കുന്നതില്‍ സമവായമില്ല.

ദ്ഗ് വിജയ് സിങ്ങും ശശി തരൂരുമാരുള്ള മത്സര രംഗത്തുള്ള മറ്റുള്ളവര്‍. ഇരുവും ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ദിഗ് വിജയ് പത്രിക വാങ്ങിയത്. തരൂര്‍ ആദ്യദിനത്തില്‍ തന്നെ പത്രിക കൈപ്പറ്റിയിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയാണ് സോണിയാ ഗാന്ധി ആദ്യം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന ഗെഹ്‌ലോട്ടിന്റെ നിലപാടും രാജസ്ഥാനില്‍ എം.എല്‍.എമാരെ വെച്ച് നടത്തിയ നാടകീയ നീക്കങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയെ ചൊടിപ്പിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ഗെഹ്‌ലോട്ട് സോണിയയെ കണ്ടിരുന്നു. തന്റെ പ്രവൃത്തിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.