2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം: മഹാരാഷ്ട്രയിലും മരണം റിപ്പോര്‍ട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രത്‌നഗിരി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആദ്യ ഡെല്‍റ്റ പ്ലസ് മരണം സ്ഥിരീകരിച്ചത്.

രത്‌നഗിരിയിലെ സംഗമേശ്വര്‍ പ്രദേശത്ത് നിന്നുള്ള 80കാരനാണ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ വാര്‍ധക്യ സഹജമായ മറ്റ് അസുഖങ്ങളും അലട്ടിയിരുന്നതായി അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഇതുവരെ 21 പേര്‍ക്കാണ് കോറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചത്. ശേഷിക്കുന്ന 20 രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കാനും സൂക്ഷ്മമായി നിരീക്ഷിക്കാനുമാണ് അധികൃതരുടെ ശ്രമം.

രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യമരണം മധ്യപ്രദേശിലായിരുന്നു. ഉജ്ജയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം ഏഴുപേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചിരുന്നു. രണ്ടുപേരാണ് മധ്യപ്രദേശില്‍ ഡെല്‍റ്റ പ്ലസ് ബാധിച്ച് മരണമടഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.