2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡെല്‍റ്റ വകഭേദം ബാധിച്ച് ഇന്ത്യയില്‍ ഒരു മരണം; മരിച്ചത് മധ്യപ്രദേശില്‍

ഭോപാല്‍: അതിതീവ്ര വ്യാപനശേഷിയുളള കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉജ്ജയിനില്‍ മെയ് 23ന് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സാംപിള്‍ ശേഖരിച്ച് ജനിതക ശ്രേണീകരണം നടത്തിയാണ് ബാധിച്ചത് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയത്.

മധ്യപ്രദേശില്‍ അഞ്ച് പേരിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മൂന്നുപേര്‍ തലസ്ഥാനമായ ഭോപാലിലും രണ്ടു പേര്‍ ഉജ്ജയിനിലുമാണ്. ഇതില്‍ മറ്റു നാലു പേരും രോഗമുക്തരായതായാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.