ഭോപാല്‍: വരന് കൊവിഡ് ബാധിച്ചിട്ടും വിവാഹം മാറ്റിയില്ല. വരനും വധുവും ബന്ധുക്കളുമെല്ലാം പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം നടത്തി. മധ്യപ്രദേശിലെ രത്‌ലം നഗരത്തില്‍ നടന്ന ഈ കല്യാണം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
വിവാഹദിവസത്തിന്റെ തലേദിവസമാണ് വരന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അതിനാല്‍തന്നെ വിവാഹം മാറ്റിവെക്കാന്‍ ഇരുകൂട്ടരും തയാറായില്ല. മുന്‍കൂട്ടി നിശ്ചയിച്ച സമയത്തുതന്നെ വിവാഹം നടത്തി. പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു ചടങ്ങുകളെല്ലാം നടത്തിയതും.
വിവാഹം നിര്‍ത്തിവെക്കാന്‍ ആലോചിച്ചെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ അനുവാദം നല്‍കുകയായിരുന്നു. രത്‌ലം തഹസില്‍ദാന്‍ നവീന്‍ ഗാര്‍ഗ് പറഞ്ഞു. വധൂവരന്‍മാരും ബന്ധുക്കളും പി.പി.ഇ കിറ്റ് ധരിച്ചതിനാല്‍ രോഗം പടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള വരനെ ആശുപത്രി വാര്‍ഡില്‍ പി.പി.ഇ കിറ്റ് ധരിച്ച് വധുവെത്തി വിവാഹം നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. കൊവിഡ് പോസിറ്റീവായിരുന്ന വരന്റെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.
മധ്യപ്രദേശില്‍ ഞായറാഴ്ച 13,601 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 92 മരണവും സ്ഥിരീകരിച്ചു. ഇതുവരെ 4,99,304 കേസുകളാണ് മധ്യപ്രദേശില്‍ സ്ഥിരീകരിച്ചത്.
Comments are closed for this post.