2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹിയില്‍ നൂറ് ഐ.സി.യു ബെഡുകള്‍ പോലും ബാക്കിയില്ല; സ്റ്റേഡിയത്തിലെ കൊവിഡ് സെന്ററുകള്‍ നവീകരിക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് തലസ്ഥാന നഗരി. നൂറ് ഐ.സി.യു ബെഡുകള്‍ പോലും ബാക്കിയില്ലാത്ത വിധം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ പോസിറ്റിവിറ്റി നിരക്കില്‍ വന്‍ വര്‍ധനയാണ് സംസ്ഥനത്ത് ഉണ്ടായിരിക്കുന്നത്. 24 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി വര്‍ധിച്ചു.

അതേസമയം, സ്റ്റേഡിയത്തിലെ കൊവിഡ് സെന്ററുകള്‍ നവീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ആറായിരത്തിലധികം ഓക്‌സിജനേറ്റഡ് ബെഡുകള്‍ സംസ്ഥാനത്ത് സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.