2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ജോഷിയും അദ്വാനിയും കര്‍സേവകരെ തടയാനാണ് ശ്രമിച്ചത്’- കോടതിയുടെ കണ്ടെത്തലുകളില്‍ ഒന്ന് ഇങ്ങനെ

ലഖ്‌നോ: രാജ്യം മുഴുവന്‍ സാക്ഷിയായ, ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട് കോടതി നടത്തിയത് വിചി്ര്രതമായ നിരീക്ഷണങ്ങള്‍. ബാബരി തകര്‍ത്തതിന് തെളിവില്ലെന്നായിരുന്നു അതില്‍ ഒന്ന്. കര്‍സേവകര്‍ കയറി നിന്ന് തകര്‍ക്കുന്ന ഫോട്ടോകളും പത്രവാര്‍ത്തകളും തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. മുരളി മനോഹര്‍ ജോഷി. എല്‍.കെ അദ്വാനി തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ കര്‍സേവകരെ പിന്തിപ്പിക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. തകര്‍ക്കല്‍ ആസൂത്രിതമല്ലെന്നും ഗൂഢാലോചനയൊന്നും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിടുന്നതാണ് ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധി. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവാണ് വിധി പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.