2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘പൊളി’ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; ആള്‍ത്താമസമുള്ള വീടുകള്‍ക്കും നോട്ടിസ്

കവരത്തി: ലക്ഷദ്വീപില്‍ ആള്‍ത്താമസമുള്ള വീടുകളും പൊളിച്ചു മാറ്റുന്നു. കവരത്തിയിലെ താമസക്കാര്‍ക്ക് നോട്ടിസ് നല്‍കി. കടല്‍കയറിയ പ്രദേശത്തുള്ള വീടുകളാണ് പൊളിച്ചു നീക്കുന്നത്. കടലില്‍ നിന്ന് 20 മീറ്റര്‍ ദൂരപരിധി പാലിച്ചില്ല എന്ന കാരണം കാണിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കവരത്തി സുഹേലി ദ്വീപുകളില്‍ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. 86 കെട്ടിടങ്ങളുടെ പേരാണ് പുറത്തു വിട്ടിരിക്കുന്നത്.

ആള്‍പ്പാര്‍പ്പില്ലാത്ത ഷെഡ്ഡുകള്‍ പൊളിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. നിര്‍മാണങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ പൊളിക്കണം. പൊളിച്ചില്ലങ്കില്‍ റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്. പൊളിച്ചുമാറ്റുന്നതിന് ഉണ്ടാകുന്ന ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ലക്ഷദ്വീപിലെ ആള്‍താമസമില്ലാത്ത ടൂറിസം ദ്വീപില്‍ പെട്ടതാണ് ചെറിയം ദ്വീപ്.

നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപില്‍ ഉയര്‍ന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News