
കൊച്ചി: മത്സ്യവും മാംസവും സ്കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുറക്കാനും ഉത്തരവിട്ടു.
ലക്ഷദ്വീപിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും മത്സ്യവും മാംസവും ഒഴിവാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദേശം.
ഹൈക്കോടതി ഉത്തരവ് പ്രകാരം ദ്വീപിലെ ഡയറി ഫാമുകളും തുറന്നുപ്രവര്‍ത്തിക്കും. ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി അഡ്വആര്അജ്മല് അഹമ്മദ് നല്കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ്മണികുമാര്, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
ലക്ഷദ്വീപില്‍ സ്കൂളുകളിലെ ഉച്ച ഭക്ഷണം പൂര്‍ണമായും വെജിറ്റേറിയന്‍ ആക്കാനുള്ള നീക്കം ഇതിനോടകം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
Comments are closed for this post.