ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ കേസ് പ്രതിക്ക് ജാമ്യം. മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കട്ടാര്‍ ഹിന്ദു ഏക്താ എന്ന് വാട്‌സ് ആപ് ഗ്രൂപ്പ് അംഗമായ റിഷഭ് ചൗധരിക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. ദൃക്‌സാക്ഷികളെന്ന് പറയുന്നവര്‍ക്ക് വ്യക്തമായ തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ദൃക്‌സാക്ഷികളെ വിസ്തരിച്ചു, എന്നാല്‍ ചോദ്യം ചെയ്യലില്‍ അവര്‍ സംഭവത്തെ ഉറപ്പിച്ചിട്ടില്ല. ബാക്കിയുള്ള മറ്റ് രണ്ട് സാക്ഷികള്‍ ആള്‍ക്കൂട്ടത്തില്‍ ആരെയും കണ്ടതായി അവകാശപ്പെട്ടില്ല, അപേക്ഷകന് ജാമ്യത്തിന് അര്‍ഹതയുള്ളതായി ഞാന്‍ കാണുന്നു’ – കോടതി ചൂണ്ടിക്കാട്ടി.
മുസ്‌ലിം സമുദായത്തില്‍ പെട്ടവരെ വകവരുത്തുക എന്ന പേരില്‍ ഡല്‍ഹി വംശഹത്യാ കാലത്ത് തുടങ്ങിയ വാടാസ് ആപ് ഗ്രൂപ്പ് ആയിരുന്നു കട്ടാര്‍ ഹിന്ദു ഏക്ത. 2020 ഫെബ്രുവരി 25നാണ് ഇത് രൂപീകരിക്കുന്നത്.
മുശറഫ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചൗധരിയെ അറസ്റ്റ് ചെയ്യുന്നത്. ഓടയിലാണ് ഇയാലുടെ മൃതദേഹം കണ്ടെത്തു്‌നത്. 12 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ തലക്കേറ്റ മുറിവാണ് മരണ കാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 12 പേര്‍ക്കെതിരെയായിരുന്നു കേസ്.
2020 ഫെബ്രുവരിയിലാണ് ഡല്‍ഹി വംശഹത്യ അരങ്ങേറുന്നത്. വലതുപക്ഷ ഹിന്ദു തീവ്രവാദികള്‍ അഴിച്ചു വിട്ട ആക്രമണങ്ങളില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. 200ലേറെ ആളുകള്‍ക്ക് പരുക്കേറ്റു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു.
Comments are closed for this post.