2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന തുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നടത്തുന്ന പരിശോധന നടത്തുന്നു. കര്‍ണാടകക്ക് ഒപ്പം തമിഴ്‌നാടും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തികളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരള് കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയില്‍ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്. കര്‍ണാടക നേരത്തെ കേരളത്തില്‍ നിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

കെഎസ്ആര്‍ടിസി ബസുകള്‍ തലപ്പാടിയില്‍ വരെയാണ് സര്‍വീസ് നടത്തുന്നത്. അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലേക്ക് കര്‍ണാടക ബസ് സര്‍വീസ് ഉണ്ടാകും. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം മാത്രമാകും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നത്. ഇതിനായി അതിര്‍ത്തിയില്‍ കര്‍ണാടക പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും കോയമ്പത്തൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

വാളയാറില്‍ പൊലിസിന്റെ ഇ പാസ് പരിശോധന മാത്രമാണ് നിലവിലുള്ളത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന ഉടന്‍ ആരംഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.