
ബംഗളൂരു: കര്‍ണാടകയില്‍ ഭരണപ്രതിസന്ധിക്കിടെ രാജിവെച്ച ഭരണകക്ഷി എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു. അനുനയനീക്കവുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരിട്ടു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
രാജിവെച്ച മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ രാമലിംഗ റെഡ്ഢിയെ കുമാരസ്വാമി സന്ദര്‍ശിച്ചു. രാജിയില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം റെഡ്ഢിയോട് ആവശ്യപ്പെട്ടു. ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
എന്നാല്‍ നേതൃത്വം വാഗ്ദാനം ചെയ്ത മന്ത്രിപദം വേണ്ടെന്നാണ് വിമത എം.എല്‍.എമാരുടെ നിലപാട്. ഇതോടെ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവര്‍ക്ക് മന്ത്രിപദവും നല്‍കിയുള്ള പ്രശ്നപരിഹാരം പ്രതിസന്ധിയിലായിരിക്കുകയാണ്.
അമേരിക്കയിലായിരുന്ന കുമാരസ്വാമി ഇന്നലെ രാത്രിയാണ് തിരികെയെത്തിയത്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഞായറാഴ്ച രാത്രി കുമാരസ്വാമി ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു.
Comments are closed for this post.