2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്റെ വീട്ടില്‍ നിന്ന് ആറു കോടി കണ്ടെടുത്തു; അറസ്റ്റില്‍

  • എം.എല്‍.എയുടെ മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു
  • ഓഫിസില്‍ നടത്തിയ പരിശോധനയില്‍ 1.7 കോടിയും കണ്ടെടുത്തിരുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്റെ വീട്ടില്‍ നിന്ന് ആറുകോടി രൂപ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ മദല്‍ വിരുപാക്ഷാപ്പ എം.എല്‍.എ യുടെ മകന്റെ വീട്ടില്‍ ലോകായുക്ത നടത്തിയ പരിശോധനയിലാണ് ആറ് കോടിയുടെ പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.

എം.എല്‍.എയുടെ മകന്‍ പ്രശാന്ത് മദല്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നേരത്തെ പിടിയിലായിരുന്നു. ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എല്‍) ഓഫിസില്‍വെച്ചാണ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇയാളുടെ ഓഫിസില്‍ നിന്ന് 1.7 കോടിയും കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലിനായി എം.എല്‍.എയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കും.

ഛന്നഗിരി മണ്ഡലത്തിലെ എം.എല്‍.എയായ വിരുപക്ഷപ്പ കെ.എസ്.ഡി.എല്‍ കമ്പനിയുടെ ചെയര്‍മാനാണ്. 2008 ബാച്ച് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസറാണ് പ്രശാന്ത് കുമാര്‍. കോണ്‍ട്രാക്ടറില്‍ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

കെ.എസ്.ഡി.എല്‍ ചെയര്‍മാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. പണം വാങ്ങിയതില്‍ അച്ഛനും മകനും പങ്കുണ്ടെന്നും മുതിര്‍ന്ന ലോകായുക്ത ഓഫിസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.