കരാട്ടെ മത്സര വേദിയില്‍ പോലും ഹിജാബ് അഴിച്ചുവെച്ചിട്ടില്ല. ഇനിയൊരികികലും അതഴിച്ചു വെക്കുകയുമില്ല. ഉറച്ച ശബ്ദത്തില്‍ ആലിയ എന്ന 17കാരി പറയുന്നു.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് നിരോധനത്തിനെതിരെ പോരാടുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളാണ് ആലിയ ആസാദി. കരാട്ടെ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് അവള്‍.
ഹിജാബിനായി ശബ്ദിച്ചതിന്റെ പേരില്‍ മന്ത്രി ഉള്‍പൈടെയുള്ളവര്‍ വിദ്യാര്‍ഥികളെ തീവ്രവാദ അനുഭാവികളെന്നും മറ്റും മുദ്ര കുത്തപ്പെടുമ്പോഴാണ് അവള്‍ ഇത് ഉറച്ച ശബ്ദത്തില്‍ പറയുന്നത്. ഒരു പോരാളിയാവാന്‍ ഇതെല്ലാം ചെയ്യുന്നത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് കൊളജ് അധികൃതര്‍ക്കു മുന്നില്‍ അപേക്ഷിച്ചതാണ്. അവര്‍ അംഗീകരിച്ചില്ല. അതിനാല്‍ ഹിജാബ് ധരിച്ചു തന്നെ കാമ്പസില്‍ പോകാനും ഹിജാബിനായി പോരാട്ടത്തിനിറങ്ങാനും തീരുമാനിക്കുകയായിരുന്നു- ആലിയ പറയുന്നു.
‘ആലിയ ചെറുപ്പം മുതലേ ഹിജാബ് ധരിച്ചിരുന്നു. കരാട്ടെ മത്സരങ്ങളിലും ഹിജാബ് ധരിച്ചാണ് പങ്കെടുത്തിരുന്നത്’. ആലിയയുടെ പിതാവ് പറയുന്നു.
സഹപാഠികള്‍ ഒറ്റപ്പെടുത്തിയെന്നും ആലിയ പറഞ്ഞു. ഹിജാബ് നിരോധനം കോടതി ശരിവെച്ചതോടെ മകളെ ഹിജാബ് അനുവദിക്കുന്ന കോളജിലേക്ക് മാറ്റേണ്ടി വന്നേക്കുമെന്ന് പിതാവ് പറയുന്നു. ഓട്ടോ ഡ്രൈവറാണ് ആലിയയുടെ പിതാവ്. ലക്ഷ്യം വെയ്ക്കപ്പെട്ടെന്നും തങ്ങളോട് അന്തസോടെ ഇടപെട്ടില്ലെന്നും ആലിയ അസാദി പറഞ്ഞു. ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയില്‍ നിരാശരായ ഇവര്‍ ഇപ്പോള്‍ സുപ്രിംകോടതിയിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.
Comments are closed for this post.