2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഒടുവില്‍ വിദ്വേഷ വൈറസ് മഹാമാരിക്കെതിരെ സുപ്രിം കോടതി, നിലപാടെടുത്ത ജഡ്ജിമാര്‍ക്ക് സ്തുതി’- സുദര്‍ശന്‍ ടി.വി ഷോ വിലക്കിയ വിധിയില്‍ കപില്‍ സിബല്‍

ന്യൂഡല്‍ഹി: മുസ്‌ലിം വിദ്വേഷമുണ്ടാക്കുന്ന സുദര്‍ശന്‍ ടി.വി ഷോ വിലക്കിയ സുപ്രിം കോടതി ബെഞ്ചിനെ അഭിനന്ദിച്ച് അഭിനന്ദനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ചാണ് വിലക്കേര്‍പെടുത്തിയത്.

‘ഒടുവില്‍ വര്‍ഗീയ വൈറസ് പകര്‍ച്ചവ്യാധിയെ സുപ്രിം കോടതിയിലെ ഒരു ബെഞ്ച് തടഞ്ഞിരിക്കുന്നു. വര്‍ഗീയത നമ്മുടെ രാജ്യത്തിന്റെ സാമൂഹികപരിസരത്തെ ഇതിനോടകം തന്നെ മുറിവേല്‍പ്പിച്ചിട്ടുണ്ട്്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിച്ച ജഡ്ജിമാര്‍ക്ക് സ്തുതി’ -കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

സിവില്‍ സര്‍വിസിലേക്ക് മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ വരുന്നത് ജിഹാദും ഭീകരതയുമാക്കി അവതരിപ്പിച്ച സുദര്‍ശന്‍ ടി.വിയുടെ ‘ബിന്ദാസ് ബോല്‍’ പരിപാടിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിലക്കിയത്. ഇതുവരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകളും ഇനി ചെയ്യാനിരിക്കുന്നതും വിലക്കിയ സുപ്രിം കോടതി മറ്റു പേരുകളില്‍ അവ കാണിക്കാനാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.