ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യക്കു പിന്നാലെ കോണ്‍ഗ്രസിന് ഒരു യുവനേതാവിനെ കൂടി നഷ്ടമായി. മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടു. ഒരിക്കല്‍ രാഹുലിന്റെ അടുത്ത അനുയായി ആയിരുന്ന ജിതിന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ജിതിന്‍ പ്രസാദ കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ബി.ജെ.പി മാത്രമാണ് യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടി. അത് മാത്രമാണ് ദേശീയ പാര്‍ട്ടി. ബാക്കിയെല്ലാം പ്രാദേശിക പാര്‍ട്ടികളാണ്. രാജ്യം ഇപ്പോള്‍ഡ നേരിടുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്കും മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മാത്രമേ സാധിക്കൂ’- ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജിതിന്‍ പ്രതികരിച്ചു. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന ജനതയെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പാര്‍ട്ടിയിലുണ്ടെന്ന് പറഞ്ഞിട്ട് എന്താണ് കാര്യമെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.
ജ്യോതിരാദിത്യ സിന്ധ്യക്കു ശേഷം കോണ്‍ഗ്രസ് വിടുന്ന രാഹുലിന്റെ അടുപ്പക്കാരനായ നേതാവാണ് 47കാരനായ ജിതിന്‍. പാര്‍ട്ടി നേതാവ് സോണിയാ ഗന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളാണ് ജിതിന്‍. യു.പിയിലെ കോണ്‍ഗ്രസിന്റെ ബ്രാഹ്മണ മുഖമായിരുന്നു ഇയാള്‍.
Comments are closed for this post.