ന്യൂഡല്‍ഹി: ക്വാറി ലൈസന്‍സ് കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ സാധ്യത. ഭരണ മുന്നണിയില്‍ നേരത്തെ തന്നെ വിമത ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണ് ഹേമന്ത് സോറനെതിരായ നടപടി കൂടി വരുന്നത്. സോറന്റെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഗവര്‍ണര്‍ രമേഷ് ഭായിസ് ഇന്ന് ഒപ്പിടും. സോറനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തില്ലെന്നാണ് സൂചന. അയോഗ്യനാക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതോടൊപ്പം മന്ത്രി സഭ പിരിച്ചു വിടേണ്ടതായും വരുന്നതാണ് നിലവിലെ പ്രതിസന്ധി.
ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയില്‍ നീണ്ട ചര്‍ച്ചകളാണ് നടന്നുവരുന്നത്. ഹേമന്ത് സോറന് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കാതെവന്നാല്‍ സര്‍ക്കാരിന് പുതിയ തലവനെ കണ്ടെത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജെഎംഎമ്മിന്റേയും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റേയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ജാര്‍ഖണ്ഡില്‍ നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് ബിജെപി കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് എംഎല്‍എമാരെ മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഛത്തീസ്ഗഢിലേക്കോ പശ്ചിമ ബംഗാളിക്കോ ആയിരിക്കും എംഎല്‍എമാരെ മാറ്റുക.
Comments are closed for this post.