
ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യമന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലെ പലിശനിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പലിശനിരക്കുകള്‍ കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പുറത്ത് വന്നത്.
40 മുതല്‍ 110 ബേസിക് പോയിന്റിന്റെ കുറവാണ് പലിശനിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. 0.4 ശതമാനം മുതല്‍ 1.1 ശതമാനം വരെ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. പി.പി.എഫ് പലിശ നിരക്ക് 46 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ഏഴ് ശതമാനത്തിന് താഴെ പോകുന്നതിനും സര്‍ക്കാര്‍ നടപടി കാരണമായിരുന്നു.