2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 21; കൂടുതല്‍ ജാഗ്രതയുമായി രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. ഇതുവരെ 21പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇനിയും കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നത് ആശങ്ക സൃഷ്ട്ടിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി കൊവിഡ് പോസിറ്റിവായവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേര്‍ വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ജയ്പൂരില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15 നായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയത്. മഹാരാഷ്ട്രയിലെ 7 കേസുകളില്‍ 6 എണ്ണം ചിഞ്ച് വാഡിലും ഒന്ന് പൂനെയിലുമാണ്. ചിഞ്ച് വാഡില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നൈജീരിയയില്‍ നിന്ന് എത്തിയവരാണ്. പൂനെയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് ഫിന്‍ലാന്റില്‍ നിന്ന് എത്തിയാള്‍ക്കാണ്.

   

ടാന്‍സാനിയയില്‍ നിന്ന് എത്തിയ 37 വയസുകാരനനാണ് ഡല്‍ഹിയില്‍ വൈറസ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. ഇതില്‍ 5 പേരുടെ ജനിതക ശ്രേണികരണഫലം വരാനുണ്ട്. നേരത്തെ കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.