ന്യൂഡല്‍ഹി: ഉറങ്ങിപ്പോയതാണ് ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടത്തില്‍ പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഡിവൈഡറില്‍ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലാണ് താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ പുലര്‍ച്ചെ 5.30ഓടെയാണ് അപകടം.
ഉറങ്ങിപ്പോയതിനാല്‍ കാറിന്റെ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്ന് ത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡില്‍ മൂടല്‍മഞ്ഞ് ഇല്ലായിരുന്നെന്നും അതിനാല്‍ റോഡിലെ കാഴ്ചകള്‍ മറഞ്ഞിരുന്നില്ലെന്നും പൊലിസ് പറയുന്നു.
ഡല്‍ഹിയില്‍നിന്ന് റൂര്‍ക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാര്‍ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണരും ലോക്കല്‍ പൊലിസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മാതാപിതാക്കളെ കാണുന്നതിനായാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്‌സിഡസിന്റെ ജി.എല്‍.ഇ കാറാണ് താരം ഉപയോഗിച്ചത്. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് പന്ത്. പന്തിനായി പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് ലോകം. താരം എത്രയും വേഗം സുഖം പ്രാപിക്കെട്ട എന്ന് ആശംസിക്കുകയാണ് സഹതാരങ്ങളും മുന്‍താരങ്ങളുമെല്ലാം.
Comments are closed for this post.