2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് ഇന്ന് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് 48,786; മരണം ആയിരത്തിലേറെ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. 48,786 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 1005 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 45,951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 817 പേരാണ് മരിച്ചത്.

61,588 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 5,23,257 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍. 96.97 ആണ് റിക്കവറി റേറ്റ്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ 142 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് മരിച്ചത്.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 13,658 കേസുകള്‍. മഹാരാഷ്ട്രയാണ് രണ്ടാം സംസ്ഥാനത്ത്. 9,771. തമിഴ്‌നാട്ടില്‍ 4,506, ആന്ധ്രപ്രദേശില്‍ 3,797 കര്‍ണാടക 3,382 എന്നിങ്ങനെയാണ് കേസുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.