2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ അറുപതിനായിരത്തില്‍ താഴെ; 81 ദിവസത്തിന് ശേഷം ആദ്യം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. പുതിയ കേസുകള്‍ 60,000ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 81 ദിവസത്തിന് ശേഷമാണ് രോഗകികളുടെ എണ്ണം ഇത്രയും കുറയുന്നത്.

58,419 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 87,619 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1576 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 2,98,81,965 ആയി ഉയര്‍ന്നു. 2,87,66,009 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3,86,713 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 7,29,243 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,66,93,572 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

അതിനിടെ, മൂന്നാംതരംഗത്തെ കുറിച്ച് എയിംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറ് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.