ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,100 കൊവിഡ് കേസുകള്‍. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് എണ്ണം 50,000ത്തില്‍ താഴെ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. ഒരു ഘട്ടത്തില്‍ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലെത്തിയിരുന്നു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 88.84 ലക്ഷം കടന്നു. 447 മരണവും കൂടി 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,29,635 ആയി. 4.79 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 81.6 ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം ദീപാവലി ആഘോഷങ്ങള്‍ കഴിയുന്നതോടെ ഉത്തരേന്ത്യയില്‍ അടക്കം വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍.
ലോകത്ത് കൊവിഡ് ബാധിതര്‍ അഞ്ചുകോടി കടന്നു. കൊവിഡ് ബാധിച്ച് 13 ലക്ഷം പേരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടത്.
യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കൊവിഡിന്റെ രണ്ടാംവരവ് സ്ഥിരീകരിച്ചതോടെ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
Comments are closed for this post.