2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ്-19: രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് പ്രതിദിന വര്‍ധന; 24 മണിക്കൂറിനിടെ 83,877 പുതിയ കേസുകള്‍, ഒറ്റ ദിവസം 11 ലക്ഷം പരിശോധന നടത്തിയെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ഭീഷണി അവസാനിക്കുന്നില്ല. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിക്കുന്നത്. 24 മണിക്കൂറിനിടെ 83,877 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ മുപ്പത്തിയെട്ടര ലക്ഷം കവിഞ്ഞു. 38,53,406 കേസുകളാണ് രാജ്യത്തെ ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാമാരി ആരംഭിച്ചതു മുതല്‍ ഇത്രയധികം കേസുകള്‍ രാജ്യത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 1043 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ചവരുടെ എണ്ണം 67,376 ആയി.

അതേസമയം രാജ്യത്ത് കൊവിഡ് പരിശോധന വിപുലമായി നടക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) പറയുന്നത്. 24 മണിക്കൂറിനിടെ 11 ലക്ഷം പരിശോധന നടന്നെന്ന് ഐ.സി.എം.ആര്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു. ഒറ്റ ദിവസം 11,72, 179 പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്ത് ആകെ നാലു കോടി പരിശോധന നടന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.