2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് ഇന്ന് 50,040 പേര്‍ക്ക് കൊവിഡ്, 1258 മരണം; രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 48,698 ആയിരുന്നു. ഇന്നലെ 1183 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്ന് മരണസംഖ്യ 1258 ആയി ഉയര്‍ന്നു.

64,818 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ, 5,95,565 പേരാണ് ഇനി ചികിത്സയില്‍ തുടരുന്നത്. തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത് 3.02 കോടി ജനങ്ങള്‍ക്കാണ്. ഇതില്‍ 3.95 ലക്ഷം പേരാണ് മരണത്തിന് കീഴടങ്ങിയത്.

കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 12,118 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 9812ഉം തമിഴ്നാട്ടില്‍ 5415ഉം കേസുകളാണ് സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.