ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2380 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13,433 ആക്ടിവ് കേസുകളാണ് രാജ്യത്തുള്ളത്. 1,231 പേര്‍ രോഗമുക്തരായി.
ഇന്നലെ 2,067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 5,22,006 പേരാണ്.
15 സംസ്ഥാനങ്ങളിളാണ് കൊവിഡ് കൂടുന്നത്. ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധ മാര്‍ഗരേഖ നടപ്പാക്കുന്നത് കര്‍ശനമാക്കി.
Comments are closed for this post.