ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,23,144 പുതിയ കേസുകള്‍. 2,771 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 48,700 കേസുകള്‍. 33,551 പേരാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. 29,744 കേസുകള്‍ കര്‍ണാടകയിലും 21,890 കേസുകള്‍ കേരളത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 20,210 കേസുകളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കേസുകളില്‍ 47.67ശതമാനം കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 15.07 ശതമാനം കേസുകള്‍ സ്ഥിരീകരിച്ചു. കൂടുതല്‍ മരണവും മഹാരാഷ്ട്രയിലാണ്. 524 പേരാണ് ഇവിടെ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. ഡല്‍ഹിയില്‍ 380 പേര്‍ മരണത്തിന് കീഴടങ്ങി.
Comments are closed for this post.