2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് ഇന്ന് 40000ത്തില്‍ താഴെ പുതിയ കേസുകള്‍; മൂന്ന് മാസത്തിന് ശേഷം ആദ്യം, 907 മരണം

ന്യൂഡല്‍ഹി: മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 40000ത്തില്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 37,566 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 56,994 പേര്‍ രോഗമുക്തി നേടി. 907 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മഹാമാരി മൂലം ജീവന്‍ നഷ്ടമായത്.

രാജ്യത്ത് ഇതിനോടകം 3.97 ലക്ഷം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടിയായി. നിലവില്‍ 5.52 ലക്ഷം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. 2.93 കോടിയാളുകള്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം ഒരു സംസ്ഥാനത്തും 10,000 ത്തിന് മേല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. 8063 കേസുകളുമായി കേരളമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയില്‍ 6727 പുതിയ രോഗികളുണ്ട്.

17,68,008 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ 40.81 കോടി സാംപിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.