
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച കുറഞ്ഞ നിരക്കില്‍. 1,49,394 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെയെത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 9.27 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
24 മണിക്കൂറിനിടെ 1072 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 14,35,569 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
168.47 കോടി ഡോസ് വാക്സിന് ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍.
Comments are closed for this post.