
ന്യൂഡൽഹി: അഫ്ഗാനിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഉൾപെടെ 120 ഇന്ത്യക്കാർ മടങ്ങുന്നു. പ്രത്യേക വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രലയ വക്താവ് അരിന്ദാം ബാഗി ട്വീറ്റ് ചെയ്തു.
അതിനിടെ അഫ്ഗാനിൽ നിന്ന് തിരിച്ചെത്തുന്നവർക്കായി വിസാ നടപടികൾ സുഗമമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എമർജൻസി വിസാ സൗകര്യം ഏർപെടുത്തുമെന്നും ആഭ്യന്ത മന്ത്രാലയം വ്യക്തമാക്കി.
പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും തമ്മിൽ നടത്തിയ ചർച്ചക്കിടെയാണ് ഇന്ത്യ സഹായം ആവശ്യപ്പെട്ടത്.
Indian Air Force C-17 aircraft has taken off from Kabul with more than 120 Indian officials in it. The staff was brought inside the secure areas of the airport safely, late last evening: Sources pic.twitter.com/fn6XV4p8rF
— ANI (@ANI) August 17, 2021
അഫ്ഗാനിലെ സ്ഥിതിഗതികളിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി യോഗത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്താനിലെ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്ന് യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണ്. അഫ്ഗാനെ വീണ്ടും ഭീകരരുടെ താവളമാക്കി മാറ്റരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Comments are closed for this post.