2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കൊവിഡ്; പകുതിയോളം കേസുകള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 535 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ മരണം 4,20,551 ആയി.

രാജ്യത്തെ പുതിയ രോഗികളില്‍ പകുതിയോളം പേരും കേരളത്തില്‍ നിന്നാണ്. 18,531 പേര്‍ക്കാണ് കേരളത്തില്‍ ഒറ്റദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

39,972 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവില്‍ 4,08,212 പേരാണ് ചികിത്സയില്‍ തുടരുന്നത്. 51 ദിവത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. 2.24 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.

45,37,70,580 ഡോസ് വാക്‌സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്. ഇന്നലെ മാത്രം 46 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ ഇന്നലെ നാലര ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.