ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതര്‍ 80 ലക്ഷം കടന്നു. 80,40,203 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 49,881 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 517 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,20,527 ആയി.
6,03,687 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍. 73, 15,989 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ. മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച വരെ രാജ്യത്ത് 10,65,63,440 പരിശോധനകള്‍ നടത്തിയെന്നാണ് ആരോഗ്യ മന്ത്രലയം അവകാശപ്പെടുന്നത്. ബുധനാഴ്ച മാത്രം 10,75,760 സാമ്പിളുകള്‍ പരിശോധനക്കായി സ്വീകരിച്ചുവെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.
കേരളത്തിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത്. ബുധനാഴ്ച കേരളത്തില്‍ 8790 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 6738ഉം ഡല്‍ഹിയില്‍ 5673ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments are closed for this post.