ലഖ്‌നൗ: യു.പിയിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പ്രഖ്യാപിച്ചത്. 125 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 50 പേർ സ്ത്രീകളാണ്. ഉന്നാവോ പീഡനക്കേസ് ഇരയുടെ അമ്മയും കോൺഗ്രസ് പട്ടികയിലുണ്ട്.
‘ 125 പേരുള്ള പട്ടികയിൽ 40 ശതമാനം സ്ത്രീകൾക്കും 40 ശതമാനം യുവജനങ്ങൾക്കുമായി മാറ്റി വെച്ചിരിക്കുകയാണ്,.ഈ ചരിത്രപരമായ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം കൊണ്ടുവരനാവുമെന്നാണ് പ്രതീക്ഷ’- പട്ടി പ്രഖ്യാപിച്ചു കൊണ്ട് പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉന്നാവോ പീഡനക്കേസ് ഇരയുടെ മാതാവ് ആശ സിങ്ങും മത്സരിക്കുന്നുണ്ട്. ഷാജഹാൻ പൂരിൽ നിന്നാണ് അവർ മത്സരിക്കുന്നത്. ആശാ വർക്കറായ പൂനം പാണ്ഡെയും ഞങ്ങളുടെ പട്ടികയിലുണ്ട്. ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നൽകിയവരാണ് അവർ.
Comments are closed for this post.