ലഖ്നൗ: ഹാത്രസ് കൂട്ട ബലാത്സംഗക്കൊലക്കേസ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ഹരജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. കേസില്‍ അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിയപ്പോള്‍ കോടതി പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് യു.പി പൊലിസിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജിയിലും ഇന്ന് തീര്‍പ്പുണ്ടാവും.
ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസന്വേഷണം സുപ്രിംകോടതിയുടെ അന്വേഷണത്തില്‍ വേണമെന്ന ആവശ്യത്തെ യു.പി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു.
സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. അവളുടെ നാവു മുറിച്ചുമാറ്റുകയും ഇടുപ്പെല്ലുകള്‍ തകരുകയും ചെയ്തിരുന്നു.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി രണ്ടാഴ്ചയോളം ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാ
Comments are closed for this post.