2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊവിഡിന്റെ കാപ്പ വകഭേദം: ഗുജറാത്തില്‍ അഞ്ചുപേര്‍ക്ക് സ്ഥിരീകരിച്ചു

അഹ്മദാബാദ്: ഗുജറാത്തില്‍ കൊവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. അഞ്ചുപേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ജാംനഗറില്‍ മൂന്ന് കേസുകളും പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്‌സാനയിലും ഓരോ കേസുകള്‍ വീതവുമാണ് സ്ഥിരീകരിച്ചത്.

കാപ്പ ഒരു പുതിയ വകഭേദമല്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഫെബ്രുവരി മുതല്‍ കാപ്പയുടെ സാന്നിധ്യം രാജ്യത്ത് ഉണ്ടായിരുന്നെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

മാര്‍ച്ചിനും ജൂണിനും ഇടയില്‍ കൊവിഡ് ബാധിതരായവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചതില്‍ നിന്നാണ് അഞ്ചുപേരില്‍ വൈറസ് ബാധ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് കാപ്പ വകഭേദം

ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡ് വകഭേദമാണ് ബി.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ. മെയിലാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ ‘കാപ്പ’ എന്ന് നാമകരണം ചെയ്തത്.

ലോകാരോഗ്യ സംഘടന ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തിലാണ് കാപ്പയെ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ജനിതകമാറ്റത്തിന്റെ സ്വഭാവം മുന്‍കൂട്ടി പ്രവചിച്ചിട്ടുള്ള വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇവ്ക്ക് ജനിതകമാറ്റം വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

ഈ വകഭേദം മൂലമുണ്ടാകുന്ന രോഗ വ്യാപനം, രോഗബാധയുടെ തീവ്രത, ജനങ്ങളുടെ രോഗപ്രതിരോധശേഷിയില്‍ അതുണ്ടാക്കുന്ന പ്രതികരണം, മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി എന്നീ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാണ്. കാപ്പ വകഭേദം സംബന്ധിച്ച് ആശങ്കവേണ്ടെന്ന് ഐ.സി.എം.ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.