ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് മിസറി ചന്ദ് ഗുപ്തയുടെ ഹോട്ടലാണ് പൊളിച്ചത്. സാഗര്‍ ജില്ലാ ഭരണകൂടത്തിന്റേത് നടപടി. ജഗ്ദീഷ് യാദവ് എന്നയാളുടെ കൊലപാതക കേസില്‍ ബി.ജെ.പി നേതാവ് പ്രതിയാണ്. ഹോട്ടല്‍ അനധികൃത നിര്‍മ്മാണമാണെന്നാണ് വിവരം.
പ്രത്യേക സംഘം 60ഓളം ഡൈനാമിറ്റ് ഉപയോഗിച്ചാണ് ഹോട്ടല്‍ തകര്‍ത്തത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടി. സാഗര്‍ ജില്ല കലക്ടര്‍ ദീപക് ആര്യ, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തരുണ്‍ നായിക് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.
സാഗറിലെ മാക്രോനിയയിലാണ് മിസ്‌റി ചന്ദ് ഗുപ്തയുടെ ജയ്‌റാം പാലസ് ഹോട്ടല്‍ സ്ഥിതി ചെയ്തിരുന്നന്നത്. ഹോട്ടല്‍ പൊളിക്കുമ്പോള്‍ സുരക്ഷയുടെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പ്രദേശത്തെ ഗതാഗതം തടയുകയും അടുത്തുള്ള കെട്ടിടങ്ങളെ താമസക്കാരെ മാറ്റുകയും ചെയ്തിരുന്നു.
എസ്.യു.വി കൊണ്ട് ഇടിച്ചാണ് ജഗ്ദീഷ് യാദവിനെ ബി.ജെ.പി നേതാവ് കൊന്നത്. ജഗ്ദീഷ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മിസ്‌റി ചന്ദ് ഗുപ്തക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ എട്ട് പ്രതികളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഗുപ്ത ഇപ്പോഴും ഒളിവിലാണ്.
Comments are closed for this post.