ന്യൂഡല്‍ഹി: പ്രവാചകനിന്ദയെ അപലപിച്ചതിന്റെ പേരില്‍ ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ഹിന്ദുത്വന്‍ ദീപക് ശര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. അക്കൗണ്ട് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്.
#BycottQatarAirwsay എന്ന ഹാഷ് ടാഗില്‍ തുടങ്ങിയ ആഹ്വാനം അതിലെ അക്ഷരത്തെറ്റിന്റെ പേരില്‍ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.
ആദ്യം അക്ഷരം പഠിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സും ഒഫീഷ്യല്‍ ഹാന്‍ഡിലിലൂടെ പരിഹസിച്ചു.
ദീപക് തുടങ്ങിയ ഹാഷ് ടാഗില്‍ ഇപ്പോള്‍ ആരും ട്വീറ്റ് ചെയ്യുന്നില്ല. ദീപകിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നാണ് പുതിയ ആവശ്യം.
പ്രവാചകനെ നിന്ദിച്ചതിനെതിരേയാണ് ഖത്തര്‍ നിലപാടെടുത്തത്. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു. മാത്രമല്ല, വൈസ് പ്രസിന്റ് വെങ്കയ്യ നായിഡുവിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന അത്താഴവിരുന്ന് ഖത്തര്‍ ഭരണാധികാരികള്‍ റദ്ദാക്കുകയും ചെയ്തു.
ബിജെപി നേതാവ് നൂപുര്‍ ശര്‍മയാണ് പ്രവാചനകനെ ഒരു ടെലിവിഷന്‍ ഷോയില്‍ പരിഹസിച്ചത്.
Comments are closed for this post.