കുല്‍ഗാം: ജമ്മു കശ്മീരില്‍ അധ്യാപികയെ ഭീകരര്‍ വെടിവെച്ചുകൊന്നു. കുല്‍ഗാം സ്വദേശിയായ
രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ ഗോപാല്‍പോര മേഖലയിലെ ഹൈസ്‌കൂളിലാണ് സംഭവം.വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ഭീകരരെ ഉടന്‍ പിടികൂടുമെന്ന് ജമ്മു കശ്മീര്‍ പൊലിസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെയാണ് പുല്‍വാമ ജില്ലയിലെ രാജ്‌പോരയില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ക്ക് സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments are closed for this post.