2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘നിക്ഷേപത്തിന് ഉയര്‍ന്ന പലിശ’; വാക്‌സിനെടുത്തവര്‍ക്ക് ആകര്‍ഷകമായ സ്‌കീമുകളുമായി ബാങ്കുകള്‍

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ബാങ്കുകള്‍. വാക്‌സിനെടുത്തവര്‍ക്ക് സ്ഥിരനിക്ഷേപത്തിന് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നതാണ് സ്‌കീം.

പുതിയ നിക്ഷേപങ്ങള്‍ക്കാണ് അധിക പലിശ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു ഡോസെങ്കിലും വാക്സിനെടുത്തവര്‍ക്ക് സ്ഥിരനിക്ഷേപനത്തിന് 0.30 ശതമാനം അധികപലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 999 ദിവസം കാലാവധിയുള്ള നിക്ഷേപത്തിനാണ് അധിക പലിശ ലഭിക്കുക.

സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകര്‍ക്ക് കാല്‍ശതമാനം പലിശയാണ് അധികം നല്‍കുക. ഇമ്യൂണ്‍ ഇന്ത്യ ഡെപ്പോസിറ്റി സ്‌കീം എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസം കാലാവധിയുള്ള നിക്ഷപങ്ങള്‍ക്കാണ് വര്‍ധിപ്പിച്ച പലിശ ലഭിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.