2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹരിയാനയില്‍ സംഘര്‍ഷം, കര്‍ണാലില്‍ കര്‍ഷക സമരക്കാര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു; മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി

ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന മഹാപഞ്ചായത്ത് റദ്ദാക്കി. കര്‍ഷക പ്രക്ഷോഭകരും ബി.ജ.പെി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനേയും സംഘര്‍്ഷത്തേയും തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്.

കര്‍ഷക നിയമത്തെ അനുകൂലിക്കുന്നതിനായി ബി.ജെ.പി വിവിധ ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു. കര്‍ണാലിലെ പഞ്ചായത്തില്‍ മുഖ്യമന്ത്രി ആയിരുന്നു അതിഥി. ഈ പഞ്ചായത്തുകളിലേക്ക് മാര്‍ച്ച് നടത്താന്‍ കര്‍ഷകരും തീരുമാനിച്ചു. കര്‍ണാലിലേക്കുള്ള മാര്‍ച്ച് പൊലിസ് തടഞ്ഞു. എന്നാല്‍ അവര്‍ പല വഴികളിലൂടെ വേദിക്കരികിലേക്ക് എത്തുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.