ഗിര്‍ സോമനാഥ്: അന്ധവിശ്വാസത്തിന്റെ പേരില്‍ ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ പിതാവും അമ്മാവനും പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി. തലാല താലൂക്കിലെ ധവ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മനോഹര്‍സിന്‍ഹ് ജഡേജ മാധ്യമങ്ങളോട് പറഞ്ഞു.
ദാരിയ അക്ബരി എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പിതാവ് ഭാവേഷ് അക്ബരിയും അയാളുടെ ജ്യേഷ്ഠന്‍ ദിലീപും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദുരാത്മാവ് ബാധിച്ചുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒക്ടോബര്‍ 1 മുതല്‍ 7 വരെ പിതാവ് ഭവേഷ് അക്ബരിയുടെ ഫാമില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഏഴു ദിവസവും കുട്ടിക്ക് ഭക്ഷണം നല്‍കിയില്ല. മാത്രമല്ല കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതും പതിവായിരുന്നു.
ഒക്ടോബര്‍ ഒന്നിന് ഫാമിലേക്ക് കൊണ്ടുപോയപ്പോള്‍ തന്നെ മന്ത്രവാദ ചടങ്ങുകള്‍ക്ക് വിധേയയാക്കിയിരുന്നു. രണ്ടാം തീയതി ദിലീപും ഭവേഷും ചേര്‍ന്ന് വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് മര്‍ദിച്ചു. പെണ്‍കുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിട്ടു. ദിവസവും രണ്ടു മണിക്കൂറോളം തീയുടെ അടുത്ത് നിര്‍ത്തി. 7 ദിവസത്തോളം വെള്ളവും ഭക്ഷണവും നല്‍കാതെ പട്ടിണിക്കിട്ടു. ഒക്ടോബര്‍ ഏഴിനാണ് പെണ്‍കുട്ടി മരിച്ചത്. പിന്നാലെ അക്ബറിയും സഹോദരനും ചേര്‍ന്ന് ആരം അറിയിക്കാതെ കുട്ടിയെ മറവു ചെയ്യുകയും ചെയ്തിരുന്നു.
മകളെ കാണാതായതോടെ സംശയം തോന്നിയ മാതാവ് അമ്മ കപിലബെന്‍ പൊലിസ് പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്.
Comments are closed for this post.