ഡല്‍ഹി: ഇന്ധന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. അസംസ്‌കൃത എണ്ണ, ഡീസല്‍, വിമാന ഇന്ധനം എന്നിവയില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭത്തിന് മുകളില്‍ ചുമത്തുന്ന നികുതിയിലാണ് ഇളവ്. ഡീസലിന്റെ നികുതി 8 രൂപയില്‍ നിന്ന് 5 രൂപയാക്കി. വിമാന ഇന്ധന നികുതി 5 രൂപയില്‍ നിന്ന് 1.5 രൂപയാക്കി കുറച്ചു.
ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ഡീസല്‍ കയറ്റുമതിയുടെ ലെവി കുറയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്. ആഭ്യന്തര അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ നികുതി ടണ്ണിന് 4,900 രൂപയില്‍ നിന്ന് 1,700 രൂപയായി കുറഞ്ഞു. സര്‍ക്കാര്‍ വിജ്ഞാപനം പ്രകാരം പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും.
ഡിസംബര്‍ ഒന്നിനാണ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിനും ഡീസല്‍ കയറ്റുമതിക്കുമുള്ള വിന്‍ഡ് ഫാള്‍ ടാക്‌സ് ധനമന്ത്രാലയം അവസാനമായി പരിഷ്‌കരിച്ചത്.
Comments are closed for this post.