2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍

   

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലിസിന് അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ബുധനാഴ്ചയാണ് അനുമതി നല്‍കിയത്.

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, നതാഷ നര്‍വാള്‍, ദേവങ്കണ കലിത, മുന്‍ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരായ താഹിര്‍ ഹുസൈന്‍, ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയാണ് കേസെടുക്കുക. പൊലിസിന്റെ കുറ്റപത്രം പരിശോധിച്ചത് പ്രകാരം ‘പ്രഥമദൃഷ്ട്യാ പ്രതികള്‍ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയതായി കാണപ്പെട്ടുവെന്നുമാണ് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി വംശഹത്യയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നവംബര്‍ 22 നാണ് ഡല്‍ഹി പൊലിസ് ഖാലിദിനും മറ്റ് പ്രതികള്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത്. എന്നാല്‍ അന്ന് ഇവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്താന്‍ പൊലിസിന് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് യു.എ.പി.എ ചുമത്താനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും രാജ്യദ്രോഹം ചുമത്താനുള്ള അനുമതി നല്‍കിയിരുന്നില്ല.

പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലാവര്‍ പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.